Pages

2013 ജൂലൈ 29, തിങ്കളാഴ്‌ച

ചൗവ്വരി – കരിക്ക് പുഡ്ഡിങ്

ചൗവ്വരി –കരിക്ക് പുഡ്ഡിങ്



ചേരുവകള്‍

1. ചൗവ്വരി – 100 ഗ്രാം
2. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് – 1 കപ്പ്
4. വെള്ളം – ഒന്നര കപ്പ്
5. കട്ടി തേങ്ങാപ്പാല്‍ ( ചെറുതീയില്‍ ചൂടാക്കിയെടുത്തത്) – അരകപ്പ്

പാകം ചെയ്യുന്ന വിധം

1. ചൗവ്വരി വള്ളം ഒഴിച്ച് നന്നായി വേവിക്കുക
2. വെന്ത് വെള്ളം വറ്റിയ ശേഷം പഞ്ചസാര ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക.
3. ഇതിലേയ്ക്ക് കരിക്ക് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
4. തണുത്തശേഷം ഐസ് ക്രീം വിളമ്പുന്ന ഒഴിച്ച് തേങ്ങാപ്പാല്‍ ഒഴിച്ച് വിളമ്പാം