Pages

2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

മീന്‍മുട്ട ഉലര്‍ത്തിയത്


മീന്‍മുട്ട ഉലര്‍ത്തിയത് 
Fish egg










കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു തനിനാടന്‍ വിഭവമാണ് മീന്‍മുട്ട ഉലര്‍ത്തിയത്. ശരിയായ രീതിയില്‍ മീന്‍ മുട്ട ഉലര്‍ത്തിയാല്‍ തീന്‍മേശയില്‍ അവനൊരു താരമായിരിക്കും. ഒപ്പം നിങ്ങളും.
തയ്യാറാക്കുന്ന വിധം : ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അര കപ്പ് ഉള്ളി അരിഞ്ഞതും ചേര്‍ത്ത് ചെറുതീയില്‍ മൊരിക്കുക. കാല്‍ ടീസ്പൂണ്‍ ചതച്ച ഇഞ്ചി,  നുറുക്കിയ ആറ് കറിവേപ്പില , ചെറുതായി ചതച്ച രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് ഏതാനും നിമിഷങ്ങള്‍ക്കൂടി വറുക്കുക. രണ്ട് കപ്പ് മീന്‍ മുട്ടയും പാകത്തിന് ഉപ്പും ചേര്‍ത്ത് 3-5 മിനിട്ട് വരെ ഇളക്കി മൊരിക്കുക. മീന്‍മുട്ട പൊടിഞ്ഞ് ഉള്ളിമിശ്രിതവുമായി നന്നായി യോജിപ്പിക്കുക.
രണ്ട് മുട്ടകലക്കിയത് ഈ ചീനച്ചട്ടിയില്‍ ഒഴിച്ച് ചെറുതായി ഇളക്കുക. മുട്ട വേകുന്നതുവരെയോ അല്ലെങ്കില്‍ 2 മിനിട്ട് വരെ വേവിക്കുക.


കടപ്പാട് : സുറിയാനി അടുക്കള ( ലതിക ജോര്‍ജ്ജ് )