Pages

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

മാംഗോ ഐസ്ക്രീം


മാംഗോ ഐസ്ക്രീം




ചേരുവകള്‍‌:

മാമ്പഴച്ചാറ് - 2 കപ്പ്
പാല്‍‌ - 2 കപ്പ്
മുട്ട - 3
പഞ്ചസാര - 1/2 കപ്പ്
മഞ്ഞ കളര്‍‌ - ഒരു നുള്ള്
നാരങ്ങ നീര് - 1/2 ടീസ്പൂണ്‍‌
ചെറി - അലങ്കരിക്കുന്നതിന്
ബദാം - 6

പാകം ചെയ്യുന്നവിധം:

ആദ്യം പാലും കാല്‍‌ കപ്പ് പഞ്ചസാരയും കൂട്ടിയിളക്കി ചൂടാക്കുക. പഞ്ചസാര ലയിച്ചുകഴിയുമ്പോള്‍‌ മഞ്ഞക്കരു പതപ്പിച്ചൊഴിക്കുക. ചെറുതീയില്‍‌ അത് കുറുക്കുക. എന്നിട്ട് തണുക്കാന്‍‌ വയ്‌ക്കുക. പിന്നീട് മുട്ടയുടെ വെള്ള പതച്ച് പഞ്ചസാര വിതറി കട്ടിക്ക് പതപ്പിക്കുക. ഇതില്‍‌ കളര്‍‌ ചേര്‍‌ത്ത് ആദ്യം തണുപ്പിക്കാന്‍‌ വച്ച ചേരുവകള്‍‌ ചേര്‍‌ക്കുക. എന്നിട്ടിവ ഒരു ഐസ്ക്രീം ട്രേയില്‍‌ ഒഴിച്ച് തണുപ്പിക്കുക. തണുത്തുറയ്‌ക്കുന്നതിനുമുമ്പ് ഒരു പാത്രത്തിലിട്ട് അതില്‍‌ മാമ്പഴച്ചാറും നാരങ്ങാനീരും ചേര്‍‌ക്കുക. അവ നന്നായി കടഞ്ഞ് യോജിപ്പിച്ച് തണുക്കാനനുവദിക്കുക. അവസാനം ചെറിയും ബദാമും ചേര്‍‌ക്കുക.