Pages

2012 മാർച്ച് 24, ശനിയാഴ്‌ച

പെസഹാ അപ്പം / ഓവി അപ്പം



(പെസഹാ അപ്പം, പെസഹാ പാല്‍ എന്നിവ തയ്യാറാക്കുന്ന വിധം.)

പെസഹാ അപ്പം ഉണ്ടാക്കുന്ന വിധം

ചേരുവകള്‍
  • പച്ചരിപൊടി വറുത്തത് 1 കിലോ
  • ഉഴുന്ന് കാല്‍ കിലൊ
  • തേങ്ങ ഒന്നര മുറി
  • ജീരകം പാകത്തിന്
  • ഉള്ളി ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
  • വെളുത്തുള്ളി പാകത്തിന്

പാചകം ചെയ്യുന്ന വിധം.

തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. വറുത്ത അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കൊഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് വേവിക്കുക.

പൊസഹാ പാല്‍ 
ഉണ്ടാക്കുന്ന വിധം.

ചേരുവകള്‍.
  • ശര്‍ക്കര അരകിലോ
  • തേങ്ങ 2 എണ്ണം
  • ജീരകം ആവശ്യത്തിന്
  • ഏലക്ക ആവശ്യത്തിന്
  • എള്ള് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം.

പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക...