Pages

2011 ഡിസംബർ 14, ബുധനാഴ്‌ച

വോള്‍നട്ട് ആന്‍ഡ് റെയ്‌സിന്‍ കേക്ക്

വോള്‍നട്ട് ആന്‍ഡ് റെയ്‌സിന്‍ കേക്ക്



01. വെണ്ണ - 200 ഗ്രാം
പഞ്ചസാര പൊടിച്ചത് - 200 ഗ്രാം

02. മുട്ട - 200 ഗ്രാം

03. മൈദ - 200 ഗ്രാം
ബേക്കിങ് പൗഡര്‍- രണ്ടു ചെറിയ സ്പൂണ്‍

04. വോള്‍നട്ടസ് അരിഞ്ഞത് - 50 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം

പാകം ചെയ്യുന്ന വിധം

01. അവ്‌നില്‍ 300. ഞ്ച ല്‍ ചൂടാക്കിയിടുക.
02. വെണ്ണയും പഞ്ചസാരയും ചേര്‍ത്തു തേച്ചു മയപ്പെടുത്തുക.

03. മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ചശേഷം നന്നായി അടിക്കുക.

04. ഇതു വെണ്ണ പഞ്ചസാര മിശ്രിതത്തിലേക്കു ചേര്‍ക്കുക.

05. മൈദയും ബേക്കിങ് പൗഡറും ചേര്‍ത്ത് ഇടഞ്ഞെടുത്തശേഷം ഇത് വോള്‍നട്ടിനും ഉണക്കമുന്തിരിക്കും ഒപ്പം വെണ്ണ മിശ്രിതത്തിലേക്കു മെല്ലേ യോജിപ്പിക്കുക.

06. മയം പുരട്ടിയ കേക്ക് ടിന്നിലേക്ക് ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ചു ബേക്ക് ചെയ്യുക.


07. കേക്കിനു മുകളില്‍ ഐസിങ് ഷുഗര്‍ വിതറി വിളമ്പുക.


(Manorama)