Pages

2011 ഡിസംബർ 14, ബുധനാഴ്‌ച

പഴം വൈന്‍

പഴം വൈന്‍



01. പാളയം തോടന്‍ പഴം - പത്ത്
02. പഞ്ചസാര - 750 ഗ്രാം
03. യീസ്റ്റ് - ഒരു ചെറിയ സ്പൂണ്‍ (ഒരു ചെറിയ പാത്രത്തില്‍ യീസ്റ്റ് എടുത്ത് ഇളം ചൂടു വെളളത്തില്‍ കലക്കുക.)
04. വെളളം തിളപ്പിച്ചാറിച്ചത് - രണ്ടു കുപ്പി (ഒരു കുപ്പി =750 മില്ലി ലിറ്റര്‍)



തയാറാക്കുന്ന വിധം

01. പാളയം തോടന്‍ പഴം കഷണങ്ങളാക്കിയത് , വെളളം, പഞ്ചസാര, യീസ്റ്റ് എന്നിവ നന്നായി യോജിപ്പിക്കുക.

02. ഈ മിശ്രിതം ഒരു വലിയ ഭരണിയിലാക്കി മൂടിക്കെട്ടി വയ്ക്കുക.

03. ഭരണി തുറന്ന് ആദ്യത്തെ പത്തു ദിവസം ഇതു നന്നായി ഇളക്കണം.
04. പിന്നീട് അരിച്ചു കുപ്പിയിലാക്കി വയ്ക്കുക.
05. പാകമാകാന്‍ രണ്ടു മൂന്നു മാസം വച്ചിരുന്ന ശേഷം ഉപയോഗിക്കുക.