Pages

2011 ജൂലൈ 31, ഞായറാഴ്‌ച

മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍


മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍


ഫാഷനിലും സംഗീതത്തിലുമെന്നപോലെ പാചകത്തിലും ഫ്യൂഷനാണിപ്പോഴത്തെ ട്രെന്‍ഡ്. നമ്മുടെ നാടന്‍ മസാലകളും ഗ്രില്‍ഡ് ചിക്കനും ചേര്‍ത്താല്‍ സ്വാദേറിയ ഒരു പുതുവിഭവമാകുമെന്ന് കണ്ടെത്തിയത് കൊയിലാണ്ടി സ്വദേശി ഉസ്മാനാണ്. കോഴിക്കോട് മിനിബൈപ്പാസില്‍ മിംസ് ആസ്​പത്രിക്ക് സമീപമുള്ള മെസ്ബാന്‍ റസ്റ്റോറന്റിലെ ഷെഫാണ് ഉസ്മാന്‍. മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍ എന്ന ഈ പുതുവിഭവം തേടി എറെപേരെത്തുന്നുണ്ടെന്ന് റസ്റ്റോറന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഷിനോയ് പറയുന്നു. വീടുകളില്‍ എളുപ്പം പാകം ചെയ്യാവുന്ന കൃത്രിമനിറങ്ങളോ ചേരുവകളോ ഒന്നും ചേര്‍ക്കാത്ത ഫ്യൂഷന്‍ ഡിഷ് ആണിത്.

ചേരുവകള്‍

1. ബോണ്‍ലെസ് ചിക്കന്‍- 200 ഗ്രാം
2. ഇഞ്ചി അരച്ചത്- കാല്‍ ടീസ്​പൂണ്‍
3. വെളുത്തുള്ളി അരച്ചത്- കാല്‍ ടീസ്​പൂണ്‍
4. ഉപ്പ്-പാകത്തിന്
5. നാരങ്ങാനീര്- അര ടീസ്​പൂണ്‍
6. മുളകുപൊടി- ഒരു ടീസ്​പൂണ്‍
7. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്​പൂണ്‍
8. പെരുംജീരകം-കാല്‍ ടീസ്​പൂണ്‍ (പൊടിച്ചത്)
9. ജീരകം- കാല്‍ ടീസ്​പൂണ്‍ (പൊടിച്ചത്)
10. ചുവന്ന മുളക്- അര ടീസ്​പൂണ്‍ (ചതച്ചത്)
11. വെളിച്ചെണ്ണ- ഒരു ടീസ്​പൂണ്‍
12. കറിവേപ്പില- മൂന്ന് തണ്ട് (നന്നായി ഞെരടിയത്)

തയ്യാറാക്കുന്ന വിധം

ക്യൂബായി മുറിച്ചെടുത്ത ചിക്കനില്‍ രണ്ടുമുതല്‍ അഞ്ചുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക. ബാക്കി ചേരുവകളില്‍ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക. വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലും ചിക്കന്‍ അനായാസം ഗ്രില്‍ ചെയ്‌തെടുക്കാവുന്നതാണ്.

[email protected]
(Courtesy: Mathrubhumi)